Recent Posts

കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രമെഴുതി നിർമല സീതാരാമൻ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. ബജറ്റ് …

Read More »

സി. എം മെഗാ ക്വിസ് ജില്ലാ തല മത്സരം സമാപിച്ചു

പാലക്കാട്: കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം പാലക്കാട്‌ മേഴ്സി കോളേജിൽ നടന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സ്കൂൾ വിഭാഗത്തിൽ ചിറ്റിലഞ്ചേരി എം. എൻ. കെ.എം. എച്ച്. എസ്. എസിലെ വിദ്യാർത്ഥികളായ അസ്‌ലം അഹദ്, ടി.എ റിഷാൻ ഇബ്രാഹിം എന്നിവർ ഒന്നാം …

Read More »

നാളെ മുതല്‍ സിഗരറ്റിന് വിലകൂടും; നീളമനുസരിച്ച് വില വര്‍ദ്ധന

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനുള്‍പ്പെടെ നാളെ മുതല്‍ വില വര്‍ദ്ധിക്കും. സിഗരറ്റിന്റെ നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ദ്ധിക്കാനാണ് സാധ്യത. 65 മില്ലി മീറ്ററിന് താഴെയുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളിലുള്ളവയ്ക്ക് 30 ശതമാനം വരെയും വില വര്‍ദ്ധിച്ചേക്കും. സിഗരറ്റിന് രാജ്യത്ത് ചില്ലറ വിലയുടെ ശരാശരി 53 ശതമാനം നികുതി നിലവില്‍ …

Read More »