മണ്ണാര്‍ക്കാട്: സ്‌കൂളിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പാചകപ്പുരയ്ക്ക് തീപിടിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം എല്‍.പി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍തന്നെ അഗ്നിരക്ഷ സേനയെത്തി തീയണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.
അഗ്നിരക്ഷാ സേന നല്‍കിയ നിര്‍ദേശപ്രകാരം അധ്യാപകര്‍ പെട്ടെന്ന് തന്നെ കുട്ടികളെ സ്‌കൂളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് അധ്യാപകര്‍ തന്നെ ഗ്യാസ് ലീക്കും സിലിണ്ടറില്‍ നിന്ന് വരുന്ന തീയും അണച്ചതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം. ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ തകരാറായതാണ് അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷ സേനാംഗങ്ങള്‍ അറിയിച്ചത്.
comments
Prathinidhi Online