പൊന്നുംവില തന്നെ; പവന് 88000 കടന്നു

പാലക്കാട്: പൊന്നും വില എന്ന് പറയുന്നത് വെറുതെയല്ല. റെക്കോര്‍ഡ് കുതിപ്പിലാണ് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഇന്ന് 1000 രൂപ വര്‍ധിച്ച് 88000 രൂപയിലെത്തി. ശനിയാഴ്ച 640 രൂപയോളം വര്‍ദ്ധിച്ചിച്ച് ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അവിടെ നിന്നാണ് പവന് 1000 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയിലെത്തിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 88,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിലാകും. ഒരു ഗ്രാം സ്വര്‍ണത്തിന് 12,000 രൂപ നല്‍കേണ്ടിവരും. വെള്ളി വിലയിലും വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

ഒള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11070 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9100 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7100 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4600 രൂപയാണ്. റെക്കോര്‍ഡ് നിരക്കിലാണ് വെള്ളിയുടെ വില. 160 രൂപയാണ് ഇന്നത്തെ വിപണി വില. ചരിത്രത്തില്‍ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. വരും ദിവസങ്ങളില്‍ വെള്ളിയുടെ വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …