വര്‍ക്കല ക്ലിഫ് യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍

പാലക്കാട്: കേരളത്തിലെ വര്‍ക്കല ക്ലിഫ് ഉള്‍പ്പെടെ ഇന്ത്യയിലെ 7 പൈതൃക മേഖലകള്‍ കൂടി യുനസ്‌കോയുടെ പൈതൃകപ്പട്ടികയിലേക്കായി പരിഗണിക്കുന്നു. ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള കരട് പട്ടികയാണ് ഇപ്പോള്‍ തയ്യറാക്കിയിരിക്കുന്നത്. ഇതിലാണ് വര്‍ക്കല ക്ലിഫും ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിലെ വൈറ്റ് ക്ലിഫുമായാണ് വര്‍ക്കല ക്ലിഫിനെ യുനസ്‌കോ സംഘം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നും പരിഗണിക്കുന്ന സ്ഥലങ്ങളുടെ എണ്ണം 69 ആയി.

യുനസ്‌കോയുടെ ഇന്ത്യന്‍ ഓഫീസ് ഓഗസ്റ്റ് 27നാണ് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. മഹാരാഷ്ട്രയിലെ ഡെക്കാന്‍ ട്രാപ്സ്, കര്‍ണാടക ഉഡുപ്പിയിലെ സെയ്ന്റ് മേരീസ് ഐലന്റ് ക്ലസ്റ്റര്‍, ആന്ധ്രപ്രദേശില്‍ നിന്നുള്ള എറാ മട്ടി ദിബ്ബാലു , തിരുമല ഹില്‍സ്, മേഘാലയയിലെ മേഘാലയന്‍ ഏജ് ഹില്‍സ്, നാഗാലാന്റില്‍ നിന്നുള്ള നാഗാ ഹില്‍ ഓഫിയോലൈറ്റ് എന്നിവയാണ് താല്‍ക്കാലിക പട്ടികയില്‍ ഇടംനേടിയ മറ്റു സ്ഥലങ്ങള്‍.

comments

Check Also

26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം

പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 …

Leave a Reply

Your email address will not be published. Required fields are marked *