പാലക്കാട്: ധോണിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ റോഡില്‍ അരിമണി എസ്‌റ്റേറ്റില്‍ വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണ് കാര്‍ എന്നാണ് പ്രാഥമിക നിഗമനം. ഇതുവഴി കടന്നുപോയ യാത്രക്കാരിലൊരാളാണ് കാര്‍ കത്തുന്ന വിവരം പോലീസിനേയും നാട്ടുകാരേയും അറിയിച്ചത്.
കാറിലെ തീ അണച്ച ശേഷമാണ് കാറിനുള്ളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. രണ്ടു ദിവസം മുന്‍പ് നഗരത്തില്‍ കാര്‍ കത്തിനശിച്ചിരുന്നു. ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
Prathinidhi Online