പാലക്കാട്: ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്. ചേലക്കര സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജാസ്മിനെതിരെയാണ് പരാതി. അയല്‍വാസിയായ കുട്ടി ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
മതാാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ പോലീസാണ് കേസെടുത്തത്. ജാസ്മിന്റെ ക്വാര്‍ട്ടേഴ്‌സിന് കല്ലെറിഞ്ഞത് തന്റെ മകനല്ലെന്നും ഇവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
comments
Prathinidhi Online