മലപ്പുറം: തൊടിയ പുലത്ത് 14 കാരിയായ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയുടെ ആൺസുഹൃത്തായ 16 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയെങ്കിലും പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. തുടർന്ന് അന്വേഷണം നടന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. മൃതദേഹം കണ്ടെത്തുമ്പോൾ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ന്തെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞതായാണ് സൂചന.
Prathinidhi Online