തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലി കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടേയും മിനിയുടേയും മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കറുകറ്റിയില്‍ ഞായറാഴ്ച 12.30ഓടെയാണ് സംഭവം.
കുടുബ സുഹൃത്തുക്കളായ ആറുപേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ 9 വയസ്സുകാരന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കൃഷ്ണനും ഒഴുക്കില്‍ പെട്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃഷ്ണനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
comments
Prathinidhi Online