തിരുവനന്തപുരം: സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകൾ പ്രാരംഭ നടപടികൾ തീരാൻ അഞ്ചുദിവസം ബാക്കിനിൽക്ക പൂരിപ്പിച്ച് തിരികെയെത്താനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ വിതരണം ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഇതിൽ 2.34 കോടി ഫോമുകൾ തിരികെയെത്തിയത്. ബാക്കിയുള്ള 42 ലക്ഷം ഫോമുകൾ തിരികെ ലഭിക്കാൻ കലക്ഷൻ സെൻ്ററുകളടക്കം തുറന്നിട്ടുണ്ട്.
തിരികെ ലഭിച്ച 2.34 കോടി ഫോമുകളിൽ 75 ശതമാനത്തോളം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ് ചെയ്തതിൽ 91 ശതമാനവും മാപ്പിങ് പൂർത്തിയാക്കിയിട്ടുണ്ട്.
comments
Prathinidhi Online