ആലത്തൂർ: പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദമാണ് മരിച്ചത്. പാടൂർ പാൽ സൊസൈറ്റിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. പാടൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആദത്തിൻ്റ ഉമ്മ റസീനയ്ക്കും റസീനയുടെ ഉമ്മ റഹ്മത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യനും പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശിയായ റെജി എന്നയാളെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Prathinidhi Online