കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശി റോസിയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കഴുത്തില്‍ പരിക്കുകളേറ്റ പാടുണ്ട്.

വീട്ടില്‍ ദമ്പതികളും കുഞ്ഞും അമ്മൂമ്മയുമാണ് താമസം. കുട്ടിയെ അമ്മൂമ്മയുടെ അടുത്താക്കി വീട്ടുജോലികളിലായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. ഇടയ്ക്ക് വന്ന് നോക്കിയപ്പോള്‍ കുഞ്ഞ് ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍തന്നെ കുഞ്ഞിനെനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്
Prathinidhi Online