തൃശൂര്‍: കൗമാര കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയേറ്റം. 64ാമത് കേരള സ്കൂള്‍ കലോത്സവത്തിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിയിക്കും. ഇന്നു മുതല്‍ 18 വരെയാണ് കലോത്സവം. 250 ഇനങ്ങളിലായി പതിനയ്യായിരം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 25 വേദികളിലായാണ് മത്സരം നടക്കുക.
വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. പതിവു പോലെ വിവാദങ്ങളും കലോത്സവത്തിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. വേദികളുടെ പേരുകളില്‍ നിന്ന് താമര ഒഴിവാക്കിയത് നേരത്തേ ചര്‍ച്ചയായിരുന്നു. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വേദി 15ന് താമര എന്ന പേര് നല്‍കിയിട്ടുണ്ട്.
comments
Prathinidhi Online