സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സില്‍ പാലക്കാട് ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1491 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിന് 721 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 623 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഗെയിംസിലും അത്‌ലറ്റിക്‌സിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് തിരുവനന്തപുരം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.

അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 16 സ്വര്‍ണമടക്കം 134 പോയിന്റാണ് അത്‌ലറ്റിക്‌സില്‍ നിന്നും പാലക്കാട് നേടിയത്. 12 സ്വര്‍ണമടക്കം 128 പോയിന്റാണ് മലപ്പുറത്തിന്. സ്‌കൂളുകളില്‍ 38 പോയിന്റുമായി നാവാമുകുന്ദ തിരുനാവായ എച്ച്.എസ്.എസ് ആണ് മുന്നില്‍. സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ ജി.വി രാജയാണ് ഒന്നാമത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 17 ഫൈനലുകളാണ് നടക്കുന്നത്. കളരിപ്പയറ്റ് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും.

comments

Check Also

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് …