കൊച്ചി: ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസന്‍ (68) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പശുവിനെ കെട്ടാനായി സമീപത്തുള്ള വയലില്‍ പോയപ്പോഴാണ് കടന്നല്‍ കൂട്ടത്തോടെ ആക്രമിച്ചത്.
ശിവദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകന്‍ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. പ്രഭാത് ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അടുത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് റെയിന്‍കോട്ടും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ളവ ധരിച്ചാണ് ശിവദാസനെ സ്ഥലത്ത് നിന്ന് മാറ്റിയത്.
comments
Prathinidhi Online