ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ പത്മ തിളക്കത്തിൽ 7 മലയാളികൾ. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസിനും സാഹിത്യകാരൻ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
നടൻ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ വിഭാഗങ്ങളിലായി 131 സിവിലിയൻ ബഹുമതികളാണ് ഇത്തവണ കേന്ദ്രം പ്രഖ്യാപിച്ചത്. പൊതുജീവിതം, കല, സിനിമ, സാഹിത്യം, കായികം, പൊതുകാര്യങ്ങൾ എന്നിവയിലെ നിരവധി പ്രമുഖർ പട്ടികയിൽ ഉൾപ്പെടുന്നു, ഈ വർഷം അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അവാർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Prathinidhi Online