വിദേശ ജോലി നോക്കുകയാണോ? എളുപ്പം വര്‍ക്ക് വിസ ലഭിക്കുന്ന 8 രാജ്യങ്ങളിതാ

വിദേശ ജോലി എന്ന സ്വപ്‌നത്തില്‍ ജീവിക്കുന്നവരാണോ നിങ്ങള്‍? മികച്ച തൊഴിലവസരങ്ങളും ഉയര്‍ന്ന ജീവിത നിലവാരവും പ്രതിഫലവുമൊക്കെയാകും പലപ്പോഴും നിങ്ങളേയും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും വിദേശത്തേക്കുള്ള ഒരു എന്‍ട്രിക്കായി ധാരാളം കടമ്പകള്‍ കടക്കേണ്ടതായി വരാറുണ്ട്. പല രാജ്യങ്ങളിലേക്കും പ്രവേശനം നേടുക എന്നത് അത്ര എളുപ്പവുമല്ല. എന്നാല്‍ എളുപ്പത്തില്‍ വര്‍ക്ക് വിസ ലഭിക്കുന്ന എട്ട് രാജ്യങ്ങള്‍ പരിചയപ്പെടാം.

ജന്‍മ്മനി
ഐടി, ആരോഗ്യ രംഗത്തുള്ളവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ജര്‍മ്മനി. ആറുമാസം വരെ ജോലി അന്വേഷിക്കാനായി ജര്‍മ്മനിയില്‍ താമസിക്കാന്‍ ഇപ്പോള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ വിദേശികളെ അനുവദിക്കുന്നുണ്ട്. ജോലി ലഭിക്കുന്ന മുറയ്ക്ക് വര്‍ക്ക് വിസയിലേക്കോ ബ്ലൂ കാര്‍ഡിലേക്കോ മാറാനും എളുപ്പമാണ്.

 

കാനഡ
വിശാല കുടിയേറ്റ നയത്തിന്റെ പേരില്‍ പ്രസിദ്ധമാണ് കാനഡ. ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം (TFWP), എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം എന്നിവ വഴി പ്രൊഫഷണലുകള്‍ക്ക് കാനഡയിലേക്ക് എളുപ്പം പോകാനുള്ള സാഹചര്യമൊരുക്കുന്നു. രാജ്യത്ത് എത്തുന്നതിന് മുന്‍പ് തന്നെ പിആര്‍ (പെര്‍മനെന്റ് റെസിഡന്‍സി) എടുക്കാനുള്ള സാഹചര്യവുമുണ്ട്. വിദ്യഭ്യാസത്തിനായി എത്തി പിന്നീട് പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകളും കാനഡ നല്‍കുന്നുണ്ട്.

 

യുഎഇ
കേരളീയരുടെ രണ്ടാം വീട് എന്നൊക്കെ വിളിപ്പേരുള്ള യുഎഇ എന്നും ഇന്ത്യക്കാരെ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലുകള്‍ക്ക് പുറമെ സാധാരണ ജോലി ചെയ്യുന്നവര്‍ക്കും എളുപ്പം രാജ്യത്തേക്ക് വരാനും ജോലി തേടാനും സാധിക്കും. വര്‍ക്ക് വിസയിലും, വിസിറ്റ് വിസയിലും യുഎഇയിലെത്താം. ജോലി അന്വേഷിക്കുന്നവര്‍ക്കായി വിപുലമായ വിസിറ്റ് വിസ സ്‌കീമുകള്‍ യുഎഇ അവതരിപ്പിക്കുന്നുണ്ട്.

 

ഓസ്‌ട്രേലിയ
ഐടി, ആരോഗ്യം മേഖലയിലുള്ള ഇന്ത്യക്കാരാണ് കൂടുതലായും ഓസ്‌ട്രേലിയയെ ജോലിക്കായി തിരഞ്ഞെടുക്കുന്നത്. സ്‌കില്‍ഡ് ഡെവലപ്മെന്റ് വീസ(സബ്ക്ലാസ് 189), ടെംപററി സ്‌കില്‍ ഷോട്ടേജ് വീസ(സബ്ക്ലാസ് 482) എന്നിവയാണ് ഓസ്‌ജോലി നോക്കി പോകാനുള്ള വഴികള്‍.

 

സിംഗപ്പൂര്‍
ധനകാര്യ മേഖലയിലേയും വ്യാപാരികളേയും ഒരുപോലെ ആകര്‍ഷിച്ച നാടുകളിലൊന്നാണ് സിംഗപ്പൂര്‍. വിശാലമായ എംപ്ലോയ്‌മെന്റ് പാസാണ് സിംഗപ്പൂരിന്റെ ആകര്‍ഷണം.

 

ന്യൂസിലാന്റ്
ആരോഗ്യരംഗത്തും നിര്‍മാണ മേഖലയിലും മികവു തെളിയിക്കുന്നവരെ കൈയ്യും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് ന്യൂസിലന്റ്. രാജ്യത്തെ ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ സുതാര്യവും എളുപ്പവുമാണ്. അക്രഡിറ്റഡ് എംപ്ലോയര്‍ വര്‍ക്ക് വിസ, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഗ്രീന്‍ ലിസ്റ്റ് വിസ എന്നിവയെല്ലാം എളുപ്പത്തില്‍ ന്യൂസിലന്റില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്നവയാണ്.

 

യുകെ
ഐടി, വിദ്യഭ്യാസ മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുന്ന രാജ്യമാണ് യു.കെ. ആരോഗ്യരംഗത്തുള്ളവര്‍ക്ക് ഫാസറ്റ് ട്രാക്ക് ഓപ്ഷനുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയും പ്രൊഫഷണലുകള്‍ക്ക് രാജ്യത്തേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നുണ്ട്.

 

അയര്‍ലന്റ്
പ്രൊഫഷണലുകള്‍ക്ക് വേണ്ടി പ്രത്യേകം എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നല്‍കുന്ന രാജ്യമാണ് അയര്‍ലന്റ്. വീസ അപ്രൂവല്‍ മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേക്കാള്‍ വേഗത്തിലാണെന്നതും അയര്‍ലന്‍ഡിലേക്ക് ആളുകളെ ആകര്‍ശിക്കുന്നുണ്ട്.

comments

Check Also

26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം

പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 …

Leave a Reply

Your email address will not be published. Required fields are marked *