ശ്രീനഗര്‍: ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 9 മരണം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് വൻ സ്ഫോടനം നടന്നത്. 20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. നിരവധി വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്.
സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധരും പൊലീസും റവന്യൂ അധികൃതരും പരിശോധന നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിനുശേഷം ചെറിയ സ്ഫോടനങ്ങളുണ്ടായി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ നടന്നു കൊ ണ്ടിരിക്കുകയാണ്. ഇതോടെ പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Prathinidhi Online