ബാങ്കുകളിലെ അവകാശികളില്ലാത്ത പണം തിരികെ നല്‍കുന്നു; നിങ്ങള്‍ക്ക് അവകാശപ്പെട്ട പണമുണ്ടോ എന്നറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ കിടക്കുന്ന കോടിക്കണക്കിന് രൂപ അര്‍ഹരുടെ കൈകളിലേക്കെത്തിക്കാന്‍ നടപടി തുടങ്ങി കേന്ദ്രം. 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ കുന്നുകൂടി കിടക്കുന്നത്. കൃത്യമായ രേഖകളുമായി ചെന്നാല്‍ ഉടനടി പണം കൈമാറുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. അവകാശികള്‍ ഇല്ലാതെ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി 75000 കോടിയാണുള്ളത്.

നമുക്ക് അവകാശപ്പെട്ട പണം വല്ലതും നിക്ഷേപമായി കിടക്കുന്നുണ്ടോ എന്നറിയാന്‍ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി udgam.rbi.org.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കാം. ബാങ്കുകളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഈ പണം അവകാശികള്‍ക്ക് ലഭിക്കുന്നത് വഴി വിപണിയിലെത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഇത് വലിയ ഉണര്‍വ്വുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നിങ്ങള്‍ അനന്തരാവകാശികളായ ഇന്‍ഷുറന്‍സ് നിക്ഷേപങ്ങള്‍ ഉണ്ടോ എന്നറിയാന്‍ bimabharosa.irdai.gov.in വെബ്സൈറ്റ് പരിശോധിക്കാം. അനന്തരാവകാശികള്‍ ഇല്ലാത്ത ഓഹരി നിക്ഷേപങ്ങള്‍ iepf.gov.in എന്ന വെബ്സൈറ്റ് വഴി ക്ലെയിം ചെയ്യാം. mfcentral.com എന്ന വെബ്‌സൈറ്റ് വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ക്ലെയിം ചെയ്യാനാവും.

 

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …