പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് സിഗ്നലിനു സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് കത്തി നശിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിക്കുകയും ബൈക്കുകളിലൊന്നിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കത്തിയ ബൈക്കില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മുന്‍പിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഇതേ ദിശയിലൂടെ പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ് ബൈക്ക് കത്തിയത്. ബംഗളൂരു സ്വദേശികളായ വസന്ത് (21), ശരത്ത് എന്നിവരാണ് കത്തിയ ബൈക്കിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീണെങ്കിലും ബൈക്ക് റോഡിലൂടെ കുറച്ചുദൂരം തെന്നി നീങ്ങി കത്തുകയായിരുന്നു.
Prathinidhi Online