ഡയപ്പറും സാനിറ്ററി നാപ്കിനും കുന്നുകൂടുന്നു; ജില്ലയില്‍ സംസ്‌കരിക്കാന്‍ സൗകര്യമുള്ളത് പാലക്കാട് മാത്രം

പാലക്കാട്: ജില്ലയില്‍ ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു. നഗരസഭ ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ മാലിന്യ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ഇവ അശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ട്. ജില്ലയില്‍ പാലക്കാട് നഗരസഭയില്‍ മാത്രമാണ് നിലവില്‍ ഇവ സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനമുള്ളത്.

പാലക്കാട് ജില്ലയില്‍ ഏഴ് നഗര സഭകളാണുള്ളത്. മുന്‍പ് കുട്ടികളുടെ ഡയപ്പറുകളാണ് കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്നവരുടെ ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും മാലിന്യങ്ങളോടൊപ്പം ആളുകള്‍ നിക്ഷേപിക്കുന്നുണ്ട്. ചില നഗരസഭകളില്‍ ഇവ സ്വീകരിക്കുന്നില്ല. ഇതുമൂലം പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഇവ നിക്ഷേപിക്കുന്നതും കാഴ്ചയാണ്. നിലവില്‍ ഒറ്റപ്പാലം നഗരസഭയിലും സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കങ്ങളായിട്ടുണ്ട്. മറ്റു നഗരസഭകളില്‍ കൂടെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ എത്തിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുള്ളൂ.

comments

Check Also

ഐടിഐയില്‍ ജോലി ഒഴിവ്

പാലക്കാട്: അട്ടപ്പാടി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഗ്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഇന്‍സ്ട്രക്ടറുടെ …