ഹമ്പട പൊന്നോ! 90000 കടന്ന് സ്വര്‍ണവില

പാലക്കാട്: സംസ്ഥാനത്ത് 90000 കടന്ന് സ്വര്‍ണവില കുതിക്കുന്നു. ഒരാഴ്ചക്കിടെ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 105 രൂപയും പവന് 840 രൂപ വര്‍ദ്ധിച്ച് 90320 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് കാരണമായി വിപണി വിദഗ്ദര്‍ പറയുന്നത്.

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4020 ഡോളറായി. 2025 തുടക്കത്തില്‍ ഇത് 2500 ഡോളറായിരുന്നു. സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത് തന്നെ ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …