കോഴിക്കോട് നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയേയും കാല്‍നട യാത്രക്കാരനുമാണ് പോത്തിന്റെ കുത്തേറ്റത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഏറെ നേരം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ സാഹസികമായി ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തി.

പോത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …