കഫ് സിറപ്പ് ദുരന്തം: 2 കുട്ടികള്‍ കൂടി മരിച്ചു; ഫാര്‍മ ഉടമ അറസ്റ്റില്‍

ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ചിന്ദ്വാര ജില്ലയില്‍ മാത്രം 18 കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന 5 കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അതേസമയം ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കുട്ടികള്‍ മരിച്ചതിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് രംഗനാഥനെ അറസ്റ്റ് ചെയ്തത്. മരുന്ന് നിര്‍മ്മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്‌ഐടി സംഘം പരിശോധന തുടരുകയാണ്. മരുന്ന് കഴിച്ച കുട്ടികളില്‍ വൃക്ക സംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6% ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക മേഖലകളില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …