മംഗള എക്‌സ്പ്രസിന് എഞ്ചിന്‍ തകരാര്‍; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ഷൊര്‍ണൂര്‍: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗള എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിട്ടു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വച്ച് പുലര്‍ച്ചെ 6 മണിയോടെയാണ് എഞ്ചിന്‍ തകരാര്‍ മൂലം ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ വള്ളത്തോള്‍ നഗറിലേക്ക് മാറ്റി ട്രെയിനുകള്‍ കടത്തി വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന ട്രെയിനുകള്‍ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

തകരാര്‍ പരിഹരിച്ചതിനു ശേഷം മംഗള എക്‌സ്പ്രസ് യാത്ര തുടര്‍ന്നിട്ടുണ്ട്. രാവിലെ 8 മണിക്ക് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ 11 മണിയോടെയാണ് എത്തുക. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ജനശതാബ്ദി എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്. കണ്ണൂര്‍ – ആലപ്പുഴ ഇന്റര്‍സിറ്റി ഒരു മണിക്കൂറോളം വൈകിയോടുന്നു. കേരള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …