ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

ഒറ്റപ്പാലം: കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ഇവരുടെ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്.

യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ വിളിച്ച് പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കണ്ടക്ടറെ ചോദ്യം ചെയ്ത് വരികയാണ്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …