എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണംകൂടി; മരിച്ചത് പത്താംക്ലാസ് വിദ്യാര്‍ത്ഥി

ലെനന്‍ സി ശ്യാം

കോട്ടയം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയും എസ്എച്ച് മൗണ്ട് സ്വദേശിയുമായ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 90 പേരാണ് വിവിധ ആശുപത്രികളില്‍ അസുഖം ബാധിച്ച് ചികിത്സ തേടിയത്. മറ്റ് അസുഖങ്ങള്‍ക്കൊപ്പം എലിപ്പനി കൂടി പിടിപെടുന്നതോടെ രോഗാവസ്ഥ സങ്കീര്‍ണ്ണമാകുകയും രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …