കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ മധ്യവയസ്‌ക മരിച്ചു; മരുന്ന് മാറി നല്‍കിയെന്ന പരാതിയുമായി കുടുംബം

തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടര്‍ന്ന് മധ്യവയസ്‌ക മരിച്ചതായി പരാതി. നെയ്യാറ്റിന്‍കര ആലുംമൂട് സ്വദേശി കുമാരി (56) ആണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മരുന്ന് മാറി നല്‍കിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയില്‍ ഹൃദയാഘാതമുണ്ടായെന്നും മരണം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.

കുമാരി

വ്യാഴ്ചയാണ് കുമാരിയെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി കാരക്കോണം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആക്കിയത്. ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് പിന്നാലെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടര്‍ന്ന് മരണം സംഭവിച്ചെന്നും കുടുംബം പറയുന്നു. മരുന്ന് മാറി കുത്തിവച്ചെന്നും മരണം സംഭവിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശസ്ത്രക്രിയയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുമാരിയുടെ മരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …