വാല്‍പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും 3 വയസ്സുകാരിയും കൊല്ലപ്പെട്ടു

പറമ്പിക്കുളം: വാല്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയും മുത്തശ്ശിയും കൊല്ലപ്പെട്ടു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഹേമശ്രീ (3), അസല (52) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന വീടിന് അകത്തു കയറുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടുന്നതിനിടെ ഇരുവരേയും കാട്ടാന ആക്രമിക്കുകയും നിലത്തു വീണ ഇരുവരേയും ചവിട്ടുകയും ചെയ്തു. കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് അസല ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരിച്ചു.

അപകട സമയത്ത് വീട്ടില്‍ രണ്ടു കുട്ടികളും മൂന്ന് മുതിര്‍ന്നവരുമാണ് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. അതുകൊണ്ടുതന്നെ അപകട വിവരം വൈകിയാണ് ആളുകള്‍ അറിഞ്ഞത്. രാവിലെ ആറുമണിയോടെ വനംവകുപ്പ് സംഘമെത്തി വീട്ടിലുള്ളവരെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. സ്ഥിരമായി വന്യമൃഗ ശല്യമുള്ള പ്രദേശമാണ് വാല്‍പാറ.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …