സംസ്ഥാനത്ത് എയര്‍ഹോണ്‍ പരിശോധന ഇന്നുമുതല്‍; കണ്ടെത്തുന്നവ നശിപ്പിക്കാന്‍ നിര്‍ദേശം

പാലക്കാട്: വാഹനങ്ങളില്‍ എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധകള്‍ തുടങ്ങി. തിങ്കളാഴ്ച മുതല്‍ ഈ മാസം 19 വരെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പങ്കെടുത്ത പരിപാടി നടക്കുന്ന സ്ഥലത്തിനടുത്ത് വച്ച് ഹോണടിച്ചും അമിതവേഗത്തിലും വന്ന ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നടപടികളുമായി വകുപ്പ് മുന്നോട്ട് വരുന്നത്.

അനുമതിയില്ലാതെ കൈവശം വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുന്നതോടൊപ്പം ഇവ പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും മുന്നിലിട്ട് നശിപ്പിക്കണമെന്നാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദേശം. പരിശോധനയുടെ ദിവസേനയുള്ള കണക്കുകള്‍ ജില്ലാ തലത്തില്‍ വകുപ്പിന് കൈാറാനും നിര്‍ദേശമുണ്ട്. നേരത്തേ ഹൈക്കോടതിയും എയര്‍ ഹോണുകള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …