സി.കെ ജാനു യുഡിഎഫിലേക്ക്? പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി

കല്‍പ്പറ്റ: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ സി.കെ ജാനു യുഡിഎഫ് മുന്നണിയില്‍ ചേരുന്നതിന് താല്‍പര്യമറിയിച്ചു. മുന്നണി പ്രവേശം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ചര്‍ച്ച നടത്തുകയും കത്ത് നല്‍കുകയും ചെയ്തതായി സി.കെ ജാനു തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് യുഡിഎഫില്‍ ചേരാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്.

യുഡിഎഫ് മുന്നണിക്കുള്ളിലെ ചര്‍ച്ചകള്‍ക്കു ശേഷം അനുകൂല തീരുമാനമുണ്ടാകമെന്നാണ് പ്രതീക്ഷയെന്നും സി.കെ ജാനു പറഞ്ഞു. ഉപാധികളില്ലാതെ മുന്നണിയുമായി സഖ്യത്തിലേര്‍പ്പെടുമെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. സി.കെ ജാനു പലകുറി മുന്നണികള്‍ മാറിയതിനാല്‍ അത് അണികള്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കുമെന്ന ആക്ഷേപവും നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …