ഔദ്യോഗിക പരിപാടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധം: പിന്നാലെ എംഎല്‍എയുടെ റോഡ് ഷോ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഔദ്യോഗിക പരിപാടിക്കിടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഴിക്കുന്നം റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണമൊരുക്കി. ലൈംഗികാരോപണം ഉയര്‍ന്നതിന് ശേഷം എംഎല്‍എയുടെ മണ്ഡലത്തിലെ രണ്ടാമത്തെ പൊതു പരിപാടിയാണ് ഇത്.

എംഎല്‍എ എന്ന നിലയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തിനിടെ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്ത ശേഷം പ്രധാന റോഡിലെത്തി റോഡ് ഷോ നടത്തിയാണ് രാഹുല്‍ മടങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

comments

Check Also

ഐടിഐയില്‍ ജോലി ഒഴിവ്

പാലക്കാട്: അട്ടപ്പാടി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഗ്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഇന്‍സ്ട്രക്ടറുടെ …