കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത് പ്രസവത്തോടെയാണ്. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്താണെന്ന് അറിയുന്നത്. കുട്ടിയുടെ അച്ഛന്‍ ഇവരെ ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടു വര്‍ഷത്തോളമായി ഇയാളോടൊപ്പമാണ് കുട്ടിയുടെ അമ്മ കഴിയുന്നത്. ഇയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്.
comments
Prathinidhi Online