പാലക്കാട്: കുഞ്ഞു പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദികളാണ് ശാസ്ത്ര മേളകളും പ്രവൃത്തി മേളകളുമെല്ലാം. മുതിര്‍ന്നവരെപ്പോലും ഞെട്ടിച്ചു കൊണ്ടുള്ള കുട്ടികളുടെ പ്രകടനങ്ങള്‍ ഇത്തരം മേളകളുടെ ആകര്‍ഷണവുമാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മുഹമ്മദ് അസീല്‍, എസ്. എന്ന കൊച്ചു മിടുക്കന്‍ കാഴ്ച വച്ചത്.

തല്‍സമയ പ്രവൃര്‍ത്തി പരിചയ മേളയിലെ മത്സരാര്‍ത്ഥിയായിരുന്നു മുഹമ്മദ് അസീല്‍. ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് മനോഹരമായ ഡോര്‍ നിര്‍മ്മിച്ചാണ് അസീല്‍ കയ്യടി നേടിയത്. മത്സരത്തില്‍ ഒന്നാംസ്ഥാനവും അസീലിനാണ്. മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മലമ്പുഴ മന്തക്കാട് സൈബര്‍ സാദിഖ്, താഹിറ ദമ്പതികളുടെ മകനാണ്.
Prathinidhi Online