ചെന്നൈ: വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഹൈക്കോടതി. കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി ലഭിച്ചത്. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സിവില്‍ കോടതി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഇതിനെതിരെ എയര്‍ ഇന്ത്യ മദ്രാസ് ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുകയും കോടതി നഷ്ടപരിഹാരത്തുക 35000 ആയി കുറക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന തനിക്ക് അസ്വസ്ഥതയുണ്ടായെന്നും കമ്പനി 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
Prathinidhi Online