നെന്മാറ കൊലക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; പ്രതി സ്ഥിരം കുറ്റവാസനയുള്ളയാളെന്ന് കോടതി

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കോടതി കണ്ടെത്തി. ചെന്താമരയുടെ മാനസിക നില ഭദ്രമല്ലെന്ന വാദമായിരുന്നു പ്രതിഭാഗം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ കോടതി ഈ വാദങ്ങളെ കോടതി തളുള്ളുകയും ചെന്താമരയുടെ മാനസികനില ഭദ്രമാണെന്നും അഭിപ്രായപ്പെട്ടു.

പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ പരോള്‍ അനുവദിക്കുകയാണെങ്കില്‍ സാക്ഷികള്‍ക്കും ഇരകള്‍ക്കും പൂര്‍ണ സുരക്ഷ പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. തടവു ശിക്ഷയ്ക്ക് പുറമേ മൂന്നേകാല്‍ ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പാലക്കാട് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി സ്വദേശിയായിരുന്ന സജിതയെ ചെന്താമര വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ജയില്‍ശിക്ഷ അനുഭവക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …