കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. വാക്കോടന്‍ അംബികയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടുംബം വീട്ടില്‍ പുലിയെത്തിയതും വളര്‍ത്തുനായയെ പുലി കടിച്ചെടുത്ത് ഓടുന്നതും കണ്ടത്. വീട്ടിനു മുന്നില്‍ നടന്ന സംഭവം പക്ഷേ വീട്ടുകാര്‍ അറിഞ്ഞത് സിസിടിവി കണ്ടപ്പോള്‍ മാത്രമാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങള്‍ക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യില്‍ പതിഞ്ഞിരിക്കുന്നത്. ജനവാസമേഖലയില്‍ പുലിയെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …