സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌ ; പവന് 2480 രൂപ കുറഞ്ഞു

പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്.

പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചനകളെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമായിരുന്നു. ഈ വര്‍ഷം സ്വര്‍ണവിലയില്‍ 55 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …