വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം

മലപ്പുറം : വീട്ടില്‍ കിടുന്നുറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ ആമപ്പാറഭാഗത്തെ വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കയറിയായിരുന്നു നായയുടെ ആക്രമണം. കുട്ടിയുടെ കാല്പാദത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുട്ടിയെ കോട്ടക്കലിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നിരുന്നു. അകത്തേക്ക് ഓടിക്കയറിയ നായ ഉറങ്ങുന്ന മിസ്ബാഹിനെ കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് നായയുടെ വായില്‍ നിന്ന് കുട്ടിയുടെ കാല്‍ വിടുവിച്ചെടുക്കുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …