കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം

തൃശൂര്‍: ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍ – മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അംഗനവാടിക്ക് പോകാനായി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. വീട്ടുകാര്‍ കാണുമ്പോള്‍ കുട്ടി ശ്വാസം കിട്ടാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊണ്ടയില്‍ കുപ്പിയുടെ മൂടി കുടുങ്ങിയത് കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …