ബൈക്ക് മറിഞ്ഞ് നരമന്‍കുളം സ്വദേശി മരിച്ചു

പാലക്കാട്: ബൈക്ക് മറിഞ്ഞുള്ള അപകടത്തില്‍ നരമന്‍കുളം സ്വദേശിക്ക് ദാരുണാന്ത്യം. നരമന്‍കുളം മേല്‍വീട്ടില്‍ സുരേഷ് (45) ആണ് ബുധനാഴ്ചയുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ഉച്ചയ്ക്ക് 2.30ഓടെ മന്നത്തുകാവ് – പെരുവെമ്പ് റോഡിലായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍ട്ടിസ്റ്റായിരുന്നു സുരേഷ്. പരേതനായ കണ്ടന്‍കുട്ടി, ലക്ഷ്മി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ സിന്ധു. സുജിത്ത് മകനാണ്. ആറുമുഖന്‍, കമലം, രാമകൃഷ്ണന്‍, രാജു, മണി, ശാരദ എന്നിവര്‍ സഹോദരങ്ങളാണ്.

comments

Check Also

മദ്യം നല്‍കി അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം: കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായി- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍

പാലക്കാട്: മലമ്പുഴയില്‍ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അധ്യാപകനായ അനില്‍ കൂടുതല്‍ …