പാലക്കാട്: നഗരത്തിലെ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നത് ശ്രദ്ധയില്‍ പെടാതെ യാത്രചെയ്ത വിദ്യാര്‍ത്ഥിനി കാനയില്‍ വീണു. കാടാംകോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴുക്കുചാലിന്റെ മുകളിലിട്ട സ്ലാബ് നീങ്ങിക്കിടന്നത് ശ്രദ്ധയില്‍ പെടാതെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി അഴുക്കു ചാലില്‍ വീഴുകയായിരുന്നു. അല്‍ അമീന്‍ എഞ്ചിനിയറിങ്ങ് കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി രഹത ഫര്‍സാനക്കാണ് അപകടം പറ്റിയത്. എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്ക് ഗുരുതരമല്ല.
comments
Prathinidhi Online