സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം; സ്വര്‍ണപ്പണയ വായ്പകളില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍

പാലക്കാട്: സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണപ്പണയ വായ്പയില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍. വായ്പ അനുപാതം കുറയ്ക്കുകയും വായ്പ കാലാവധി കുറയ്ക്കുകയും ഉള്‍പ്പെടെയുള്ള നടപടികല്‍ ബാങ്കുകള്‍ സ്വീകരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണത്തിന്റെ മൂല്യത്തിന്മേല്‍ 85 ശതമാനം വരെ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന അനുപാതത്തില്‍ വായ്പ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ബാങ്കിങ് മേഖലയിലുള്ളവരുടെ കണ്ടെത്തല്‍.

നിലവില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റ 65-70 ശതമാനമാണ് ബാങ്കുകള്‍ നല്‍കുന്നത്. ഒരാഴ്ച മുന്‍പ് സ്വര്‍ണവില 4200 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇതില്‍ ആറ് ശതമാനത്തിന്റെ ഇടിവുണ്ടായി. വിപണിയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം ഏറ്റക്കുറച്ചിലുകളിലെ ആശങ്കയാണ് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് ബാങ്കുകളെ നയിക്കുന്നത്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …