പണം തിരികെ നല്‍കിയില്ല; പാലക്കാട് വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട്: പണം തിരികെ നല്‍കാത്തതിന് വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതുതല കൊടുമുണ്ടയിലാണ് സംഭവം. മച്ചിങ്ങതൊടി കിഴക്കേത്തില്‍ ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. എറണാകുളും പറവൂര്‍ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വണ്ടികള്‍ക്ക് തീയിട്ട ശേഷം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രേംദാസിന് ഇബ്രാഹിം ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഇബ്രാഹിമിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍, ഒരു സ്‌കൂട്ടര്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. വീട്ടിലെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. സംഭവ സമയം ഇബ്രാഹിമിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …