മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: നേമത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡില്‍ വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. റിട്ടയേര്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ ആണ് ക്രൂരകൃത്യം നടത്തിയത്.

ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കത്തികൊണ്ട് വയറില്‍ കുത്തുകയും രക്ഷപ്പെടാനായി പുറത്തേക്കോടിയ വിജയകുമാരിയെ പിന്തുടര്‍ന്ന് വീട്ടുമുറ്റത്തിട്ട് അജയകുമാര്‍ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കുപ്പിച്ചില്ല് കൊണ്ട് കഴുത്തറുത്ത ശേഷം കൈ ഞരമ്പും മുറിച്ചിരുന്നു. ബഹളം കേട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …