കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ. കേരള പിറവി ദിനത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളം പുതുയുഗ പിറവിയിലാണെന്ന് പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത്.

അതേസമയം പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു. കേരളം അതീവ ദാരിദ്ര്യരില്ലാത്ത സംസ്ഥാനമാാണെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേരുന്നതെന്നും സഭയെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കേരളം കൈവരിച്ച നേട്ടം സഹിക്കവയ്യാതെ പ്രതിപക്ഷം ഇറങ്ങിപ്പോയെന്നാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇതിനോട് പ്രതികരിച്ചത്.

 

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …