ഷൊര്‍ണൂര്‍ നഗരസഭ ടൗണ്‍ഹാള്‍ ഉദ്ഘാടനം നവംബര്‍ മൂന്നിന്

പാലക്കാട്: ഷൊർണൂർ നഗരസഭ ടൗൺ ഹാൾ നവംബര്‍ മൂന്നിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ചിരകാല സ്വപ്നമായിരുന്നു ടൗണ്‍ഹാള്‍.

നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്ന പി പി കൃഷ്ണനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേരിലാണ് ടൗൺ ഹാൾ കെട്ടിടം. നവംബര്‍ 3 ന് വൈകിട്ട് 7 മണിക്ക് സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. പി മമ്മിക്കുട്ടി എം എല്‍ എ അധ്യക്ഷനാകും.

പരിപാടിയില്‍ നഗരസഭയുടെ നവീകരിച്ച എം സി എഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസും ഐഇസി പ്രൊടക്ട് ലോഞ്ചിംങ്ങ് സംവിധായകനും നഗരസഭയുടെ സ്വച്ഛ് അംബാസിഡറുമായ ലാല്‍ജോസും നിര്‍വ്വഹിക്കും. ടൗണ്‍ഹാള്‍ നിര്‍മ്മാണം രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 2.19 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായതായി പി മമ്മിക്കുട്ടി എം.എല്‍ എ അറിയിച്ചു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …