രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതി: 8ാമത് വീടിന്റെ തറക്കല്ലിട്ടു; മുഖ്യാതിഥിയായി നടി തന്‍വി റാം

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതിയിലെ 8ാമത് വീടിന്റെ തറക്കല്ലിട്ടു. നടി തന്‍വി റാം ചടങ്ങില്‍ മുഖ്യാതിഥിയായി. കണ്ണാടി പഞ്ചായത്തിലെ സുന്ദരനാണ് 8ാമത് ഭവനം ലഭിക്കുക. സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്ന് തന്‍വി റാം പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ വളരെക്കാലമായുള്ള ആഗ്രഹങ്ങളാണ് സ്‌മൈല്‍ ഭവന പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ച വീടുകളില്‍ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായത്. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …