പാലക്കാട് ജില്ല ജൂനിയര്‍ ഖൊഖൊ ചാമ്പ്യന്‍ഷിപ്പ്: എലപ്പുള്ളി വാരിയേര്‍സും എസ്എൻപിഎസും ചാമ്പ്യന്മാര്‍

പാലക്കാട്: 54ാമത് പാലക്കാട് ജില്ല ജൂനിയര്‍ ഖൊഖൊ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വാരിയേര്‍സ് എലപ്പുള്ളിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്എന്‍പിഎസ് എലപ്പുള്ളിയും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാടാംകോട് ഫ്‌ളെയിം രണ്ടാംസ്ഥാനത്തും

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ വാരിയേഴ്‌സ് എലപ്പുള്ളി ടീം

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എലപ്പുള്ളി വാരിയേഴ്‌സും രണ്ടാമതെത്തി. ജി.എ.പി.എച്ച്.എസ് എലപ്പുള്ളി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മത്സരം. ഹൈസ്‌കൂള്‍ ഹെഡ്മിസട്രസ് ഗിരിജ പി.പി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഖൊഖൊ അസോസിയേഷൻ ജില്ല സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ഖൊഖൊ അസോസിയേഷന്‍ പ്രസിഡന്റ് കെ. അശോകന്‍ ചടങ്ങില്‍ അധ്യക്ഷനായി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ എസ്എന്‍പിഎസ് എലപ്പുള്ളി ടീം

കെ.ഭാസ്‌കരന്‍ (സംസ്ഥാന ഖൊഖൊ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്), സി. പ്രസാദ്, എ. അരുൾകുമാർ, എം.കൃഷ്ണദാസ് എന്നിവര്‍ ആശംസകളും സൗമ്യ മാത്യു നന്ദിയും പറഞ്ഞു. കെ.ഭാസ്‌കരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാമതെത്തിയ കാടാംകോട് ഫ്ളെയിം അംഗങ്ങള്‍

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫെയിം കൊട്ടേക്കാടും കെവി വട്ടപ്പാലവും മൂന്നാം സ്ഥാനത്തെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫെയിം കൊട്ടേക്കാട് മൂന്നാംസ്ഥാനവും മേഴ്‌സി കോളേജ് പാലക്കാട് നാലാംസ്ഥാനവും നേടി. ജില്ലാ ടീമിലേക്കുള്ള തിരഞ്ഞെടുപ്പും മത്സരശേഷം നടന്നു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാമതെത്തിയ വാരിയേഴ്‌സ് എലപ്പുള്ളി ടീം അംഗങ്ങള്‍

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …