ബീഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാര്‍ത്ഥികള്‍

പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം 10നാണ്. 121 മണ്ഡലങ്ങളിലായി 1314 പേരാണ് ജനവിധി തേടുന്നത്. 122 പേര്‍ സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളും മത്സരരംഗത്തുണ്ട്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ജനവിധിയെഴുതുന്നത്.

ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ തേജസ്വി യാദവ് രാഘോപുര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) തയ്യാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 10നാണ് നടക്കുക.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …