മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു

പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 വര്‍ഷത്തെ വികസനരേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ 2020-25ലെ ഭരണസമിതി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. എല്‍.എസ്.ജി.ഡി യുടെ സ്‌നേഹോപഹാരവും ചടങ്ങില്‍ വച്ച് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.ഇന്ദിര അധ്യക്ഷത വഹിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേസണ്‍ കോമളം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാഞ്ചന, ബി.ഡി.ഒ കെ.കാഞ്ചന, ഹെഡ് ക്ലാര്‍ക്ക് പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …